ഷിംല: ഹിമാചല് പ്രദേശില് വോട്ടെടുപ്പ് ആരംഭിച്ചു. 68 മണ്ഡലങ്ങളിലായി 412 സ്ഥാനാര്ത്ഥികളാണ് ജനവിധി തേടുന്നത്. 55 ലക്ഷത്തില് അധികം വോട്ടര്മാരാണ് സംസ്ഥാനത്തുള്ളത്.
അതേസമയം, കോവിഡ് മാനദണ്ഡങ്ങള് പാലിച്ചാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 67 കമ്ബനി കേന്ദ്രസേനയെയും, 15 കമ്ബനി സിആര്പിഎഫിനെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ജയ്റാം ഠാക്കൂര് നയിക്കുന്ന സര്ക്കാര് തന്നെ തുടര് ഭരണം നേടുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഡിസംബര് എട്ടിനാണ് തിരഞ്ഞെടുപ്പ് ഫലം അറിയുക.

