ലണ്ടൻ: ഇംഗ്ലണ്ടിലെ രാജാവ് ചാൾസ് മൂന്നാമനും പത്നി കാമിലക്കും നേരെ പ്രതിഷേധം. വിദ്യാർത്ഥിയായ യുവാവാണ് ഇരുവർക്കുമെതിരെ പ്രതിഷേധം നടത്തിയത്. മുട്ടയേറിഞ്ഞായിരുന്നു പ്രതിഷേധം. 23 കാരനായ ഇയാളെ പോലീസ് പൊതുസ്ഥലത്ത് ക്രമസമാധനം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂയോർക്കിൽ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയപ്പോഴായിരുന്നു മുട്ടയേറ് പ്രതിഷേധം നടത്തിയത്.
അടിമകളുടെ രക്തം കൊണ്ടാണ് ഈ രാജ്യം കെട്ടിപ്പടുത്തത്. ഇദ്ദേഹം എന്റെ രാജാവല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിദ്യാർത്ഥിയുടെ നീക്കം. ജനക്കൂട്ടത്തിൽ നിന്ന് ഇയാൾ ചാൾസ് രാജാവിന് നേരെ മൂന്ന് മുട്ടകൾ എറിഞ്ഞു. എന്നാൽ, ഇവയൊന്നും രാജാവിന്റെ ദേഹത്ത് കൊണ്ടില്ല.
അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തി വിദ്യാർത്ഥിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. സെപ്തംബർ പത്തിനാണ് ചാൾസ് മൂന്നാമനെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നായിരുന്നു പ്രഖ്യാപനം.

