ലഹോർ: ട്വന്റി 20 ലോകകപ്പിലെ സെമി പോരാട്ടിൽ ഇന്ത്യൻ ടീം നേരിട്ട പരാജയത്തിന് പിന്നാലെ ട്രോളുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്. ഇന്ത്യൻ ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് തോൽവികൾ പരാമർശിച്ച് കൊണ്ടാണ് പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ഈ ഞായറാഴ്ച ട്വന്റി 20 ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ 152/0 vs 170/0 എന്നിവർ ഏറ്റുമുട്ടുമെന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ഇന്ത്യയുടെ രണ്ട് പരാജയങ്ങളെ കുറിച്ചാണ് പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞത്. പത്തു വിക്കറ്റിനായിരുന്നു യുഎഇയിൽ നടന്ന കഴിഞ്ഞ ടി20 ലോകകപ്പിൽ സൂപ്പർ 12 റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പെട്ടത്. ഇപ്പോൾ ഓസ്ട്രേലിയൻ മണ്ണിൽ ലോകകപ്പിന്റെ സെമി ഫൈനലിൽ ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചതും പത്ത് വിക്കറ്റിനാണ്. 170/0 എന്നതാണ് മത്സരത്തിൽ ഇംഗ്ലണ്ടിന്റെ സ്കോർ. കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാന്റെയും ഇത്തവണ ഇംഗ്ലണ്ടിന്റെയും മുന്നിൽ ഇന്ത്യ ഏറ്റുവാങ്ങിയ പരാജയത്തിന്റെ സ്കോർ ട്വീറ്റ് ചെയ്താണ് പാക് പ്രധാനമന്ത്രി പരിഹസിച്ചത്.

