കൽപ്പറ്റ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരിഹാസവുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഗവർണർക്കെതിരെ പരിഹാസം ഉന്നയിച്ചത്. ഗവർണറുടെ ഒരു പ്രതികരണത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ജമാഅത്തുകാർ ദണ്ഡ് കൊണ്ട് തന്റെ തലയ്ക്ക് അടിച്ചെന്ന് ഗവർണറുടെ ആരോപണത്തിന്റെ വാർത്തയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുള്ളത്.
അന്ന് തലയ്ക്കു കിട്ടിയ അടിയാണ് ഇന്ന് ഈ അവസ്ഥയിൽ ആകാൻ കാരണം. എവിടെയാ ഇരിക്കുന്നതെന്ന് അറിയില്ല, എന്താ പറയുന്നതെന്ന് അറിയുന്നില്ല. ജമാഅത്തുകാർ അഞ്ച് അടിയാണത്രെ ഗവർണ്ണറുടെ തലയ്ക്ക് അടിച്ചത്..! ശ്രീ പിണറായി വിജയനും ഗവർണ്ണറും തമ്മിലുള്ള പോരു കണ്ട് ജനങ്ങൾ ചിരിക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ഗവർണറും കേരള സർക്കാരും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യത്തിലാണ് സിദ്ദിഖിന്റെ പരിഹാസം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
അന്ന് തലക്ക് കിട്ടിയ അടിയാണു ഇന്ന് ഈ അവസ്ഥയിൽ ആകാൻ കാരണം… ?? എവിടെയാ ഇരിക്കുന്നതെന്ന് അറിയില്ല, എന്താ പറയുന്നതെന്ന് അറിയിയുന്നില്ല…
ജമാഅത്തുകാർ അഞ്ച് അടിയാണത്രെ ഗവർണ്ണറുടെ തലക്ക് അടിച്ചത്..! ശ്രീ പിണറായി വിജയനും ഗവർണ്ണറും തമ്മിലുള്ള പോരു കണ്ട് ജനങ്ങൾ ചിരിക്കുന്നുണ്ട്…

