തിരുവനന്തപുരം: സിപിഎമ്മിന്റെ ദേശീയ നയത്തിന് വിരുദ്ധമാണ് മാധ്യമ ബില്ലെന്ന ആരോപണം ശക്തമാവുകയും സിപിഐ അടക്കം എതിര്പ്പ് പ്രകടപ്പിക്കുകയും ചെയ്ത സാഹചര്യത്തില് ബില് തല്ക്കാലം പരിഗണിക്കേണ്ടെന്ന തീരുമാനമാണ്. ബില് ദേശീയതലത്തില് വിവാദമാവാന് സാധ്യതയുള്ളതിനാല് കൂടുതല് പഠനം നടത്തിയതിന് ശേഷം മന്ത്രിസഭ പരിഗണിച്ചാല് മതിയെന്നാണ് സിപിഐ മന്ത്രിമാരുടെ നിര്ദ്ദേശം. ചില സിപിഎം മന്ത്രിമാര്ക്കും ഇതേ അഭിപ്രായമാണ്. അതിനാല്, വിശദമായി പഠിച്ച ശേഷം അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് കൊണ്ടുവരാനായി മാറ്റാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്ദ്ദേശിച്ചു.
അപകീര്ത്തിപരമായ ഉള്ളടക്കം, ചിത്രം എന്നിവ, ദിനപത്രങ്ങള്, ആനുകാലികങ്ങള്, സര്ക്കുലറുകള് മറ്റ് വിനിമയ മാധ്യമങ്ങള് എന്നിവയില് അച്ചടിക്കുകയോ, അച്ചടിക്കാനായി തയ്യറാക്കുകയോ ജനങ്ങള്ക്ക് കാണാന് പറ്റുന്ന വിധത്തില് പ്രദര്ശിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമായിരിക്കും. ബില്ലിലെ ഈ വ്യവസ്ഥകള് സമൂഹമാധ്യമങ്ങള്ക്കും ബാധകമാണ്. ഇത്തരം കുറ്റകൃത്യങ്ങള് നടത്തിയാല് തടും പിഴയും ലഭിച്ചേക്കാം.
നിയമവകുപ്പിന്റെ ബില്ലാണ് മന്ത്രിസഭയുടെ പരിഗണനയിലുള്ളത്. ബില് സഭ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കണമെന്നും നിയമവകുപ്പ് ശുപാര്ശ ചെയ്തു. 2000ലെ ഐ.ടി നിയമത്തിലെ 66എ വകുപ്പും 2011ലെ പോലീസ് നിയമത്തിലെ 118 ഡി വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്നുകണ്ട് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇത് മറികടക്കാനാണ് പോലീസ് നിയമഭേദഗതിക്ക് സര്ക്കാര് ശ്രമിച്ചത്.

