യൂട്യൂബിലെ ഹ്രസ്വ വീഡിയോ പതിപ്പായ യൂട്യൂബ് ഷോര്‍ട്‌സ് ടെലിവിഷനില്‍ കാണാനുള്ള അവസരവുമായി കമ്പനി. യൂട്യൂബ് ബ്ലോഗ് പോസ്റ്റിലൂടെയാണ് ഈ കാര്യങ്ങള്‍ അറിയിച്ചത്. 60 സെക്കന്റോ അതില്‍ താഴെയോ ഉള്ള വീഡിയോ വിഭാഗമാണ് യൂട്യൂബ് ഷോര്‍ട്‌സ്.
യൂട്യൂബ് ഷോര്‍ട്‌സുകള്‍ വെര്‍ട്ടിക്കള്‍ വീഡിയോകളായതിനാല്‍ ലാന്റ്‌സ്‌കേപ്പ് മോഡില്‍ പ്രവര്‍ത്തിക്കുന്ന ടെലിവിഷനുകളില്‍ പ്ലേ ചെയ്യുമ്‌ബോള്‍ ഇരുഭാഗങ്ങളിലും ബ്ലാക്ക് സ്‌പേസ് ഉണ്ടാകും. ഈ പ്രശ്‌നം മറികടക്കുന്നതിനായി യൂട്യൂബ് ഷോര്‍ട്‌സുകള്‍ ജൂക്ക്‌ബോക്‌സ് സ്‌റ്റൈലിലാണ് ലഭിക്കുക. ജൂക്ക്‌ബോക്‌സ് സ്‌റ്റൈലില്‍ ഒന്നോ അതിലധികമോ വീഡിയോകള്‍ ഒരേസമയം ദൃശ്യമാകുന്നതിനാല്‍ ആവശ്യമുള്ളവ പ്ലേ ചെയ്യാനും, ബ്ലാക്ക് സ്‌പേസ് ഒഴിവാക്കാനും കഴിയും.
2019ലോ അതിന് ശേഷമോ ഇറങ്ങിയ സ്മാര്‍ട്ട് ടിവികളിലും, ഗെയിം കണ്‍സോളിലുമാണ് യൂട്യൂബ് ഷോര്‍ട്‌സ് സപ്പോര്‍ട്ട് ചെയ്യുക. യൂട്യൂബ് ഷോര്‍ട്‌സ് ലഭിക്കുന്നതിനായി ടിവിയില്‍ യൂട്യൂബ് ആപ്പ് ഓപ്പണ്‍ ചെയ്തതിനു ശേഷം റിമോട്ട് ഉപയോഗിച്ച് ഷോര്‍ട്‌സ് നാവിഗേറ്റ് ചെയ്യുക. അതില്‍ നിങ്ങള്‍ക്ക് ഷോര്‍ട്‌സ് വീഡിയോകള്‍ കാണാന്‍ കഴിയും.

