നിസാം ബഷീര് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില് സ്ട്രീമിങ്ങിനൊരുങ്ങുന്നു. ചിത്രം നവംബര് 11ന് ഹോട്ട്സ്റ്റാറില് എത്തുമെന്നാണ് റിപ്പോര്ട്ടുകള്.
ഒക്ടോബര് ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രഖ്യാപന സമയം മുതല് വളരെയധികം ശ്രദ്ധ നേടിയ ചിത്രം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു. സമീര് അബ്ദുള് തിരക്കഥയെഴുതിയ ചിത്രം ബോക്സ് ഓഫീസിലും വിജയിച്ചിരുന്നു. ചിത്രത്തില് ഷറഫുദ്ദീന്, കോട്ടയം നസീര് , ജഗദീഷ്, ഗ്രേസ് ആന്റണി, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

