മലപ്പുറം: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിലാണ് പരിശോധന നടന്നത്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന നടത്തിയതെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്ന അസ്ലമിന്റെ വീട്ടിലും സ്ഥാപനത്തിലും എൻഐഎ റെയ്ഡ് നടത്തി.
ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഇവിടങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മലപ്പുറം ഹവാല ഇടപാടുകൾ അടക്കമുള്ളവയുടെ തെളിവ് ശേഖരണത്തിന് വേണ്ടിയാണ് എൻഐഎ അസ്ലമിന്റെ വീട്ടിലും തറവാട്ട് പരിസരത്തും ട്രാവൽസിലുമായിരുന്നു പരിശോധന നടത്തിയത്.
മാറഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ട് നേതാവായ അസ്ലം ഇപ്പോൾ ഒളിവിൽ കഴിയുകയാണ്. നിലവിൽ ഒളിവിലാണ്. പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ മലപ്പുറത്ത് നിരവധി തവണ എൻഐഎ റെയ്ഡ് നടത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം ആദ്യം ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മലപ്പുറത്ത് പല തവണ പരിശോധനകൾ നടത്തിയിരുന്നു.

