ബ്രസീലിയ: ഖത്തര് ലോകകപ്പ് ഫുട്ബോളിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്. 26 അംഗ താരനിരയെ പരിശീലകന് അഡ്നോര് ലിയാനാഡോ ബാച്ചി എന്ന ടിറ്റെയാണ് പ്രഖ്യാപിച്ചത്. തിയാഗോ സില്വയാണ് ടീമിനെ നയിക്കുന്നത്. ഫിലിപ്പ് കുടിഞ്ഞ്യോയ്ക്ക് പരിക്കുമൂലം ഇടം ലഭിക്കാതെ പോയപ്പോള് കസാമിറോ ടീമിലെത്തി.
ടീമിന്റെ ഗോളി ആലിസണ് ബക്കറാണ്. നെയ്മറിനൊപ്പം കാസമിറോയെക്കൂടാതെ ഫിര്മിന്യോ, ജെസ്യൂസ്, വിനീഷ്യസ്, റോഡ്രിഗോ, റിച്ചാര്ലിസണ്, മാര്ട്ടിനെല്ലി എന്നിവരാണ് പ്രധാനപ്പെട്ട താരങ്ങള്. ഏറ്റവും മികച്ച താരങ്ങളാല് സമൃദ്ധമായ ടീമില് ഒരോ മത്സരത്തിലും അവസാന 11 പേരെ തിരഞ്ഞെടുക്കുന്നതില് ട്വിറ്റേ വിയര്ക്കും. ഈ മാസം 20-ാം തിയതി നടക്കാനിരിക്കുന്ന ഖത്തര് ലോകകപ്പിനായിട്ടാണ് ഏറ്റവുമധികം ആരാധകരുള്ള രാജ്യം ടീമിനെ തിരഞ്ഞെടുത്തത്.
ആറാം തവണയും കിരീടം ഉയര്ത്തുമെന്ന് ഏറ്റവുമധികം പ്രതീക്ഷ നല്കുന്ന ടീമാണ് ബ്രസീല്. ഏറ്റവുമധികം യുവതാരങ്ങളെ ലോകവേദിയില് അണിനിരത്തുന്നതും ബ്രസീലാണ്.

