ഭക്ഷണത്തിന്റെ രുചി കൂട്ടാൻ വേണ്ടി നമ്മളിൽ പലരും ഉപയോഗിക്കുന്ന ഒന്നാണ് മല്ലിയില. ആരോഗ്യത്തിനും മല്ലിയില ഉത്തമമാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുടെ ഉറവിടമാണിത്. ചെങ്കണ്ണ്, മാക്യുലർ മൂലമുള്ള കാഴ്ച തകരാറുകൾ എന്നിവ പരിഹരിക്കാൻ മല്ലിയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മല്ലിയിലയിൽ ധാരാളം കരോട്ടിനോയിഡുകൾ, ഫ്ലേവനോയിഡുകൾ, ആന്തോസയാനിനുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.
മല്ലിയിലയിലെ ആൽക്കലോയിഡുകളും ഫ്ലേവനോടുകളും മഞ്ഞപിത്തം, പിത്തരസം എന്നിവ തടയാൻ സഹായിക്കും. മല്ലിയിലയിലുള്ള നാരുകൾ, പ്രോട്ടീനുകൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാനും സഹായിക്കുന്നു. കരൾ രോഗങ്ങൾക്കും മികച്ച പ്രതിവിധിയാണിത്.
മല്ലിയിലയിലുള്ള കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ സന്ധിവാതവുമായി ബന്ധപ്പെട്ട വേദനയ്ക്ക് പരിഹാരമാണ്.

