കണ്ണൂര്: മുന്നാക്ക സംവരണം ശരിവെച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഏറെക്കാലമായി കോണ്ഗ്രസ് ഉന്നയിക്കുന്ന ആവശ്യമാണിതെന്നും എന്നാല്, നിലവില് അര്ഹതപ്പെട്ടവര്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള് നഷ്ടപ്പെടരുതെന്നും സുധാകരന് പറഞ്ഞു.
‘സര്ക്കാര് ഇത് ഉറപ്പ് വരുത്തണം. നിലവില് ലഭിക്കുന്നവരുടെ ആനുകൂല്യങ്ങള്ക്ക് പോറലേല്പ്പിക്കാതെ തന്നെ മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവര്ക്ക് സംവരണം നല്കുക എന്നത് അനിവാര്യമാണ്. സാമൂഹിക നീതിയാണ്’- അദ്ദേഹം വ്യക്തമാക്കി.
എന്നാല്, സാമ്ബത്തിക സംവരണത്തിന് ഏര്പ്പെടുത്തിയ വ്യവസ്ഥകള് അംഗീകരിക്കില്ലെന്ന് സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ‘വരുമാന പരിധിയായ 8 ലക്ഷം വളരെ കൂടുതലാണ്. സാധാരണക്കാര്ക്ക് ഏറ്റവും കുറഞ്ഞ വേതനമായി പറയുന്നത് മൂന്നര ലക്ഷമാണ്. എട്ട് ലക്ഷം പരിധി ആയി സ്വീകരിച്ചാല് അര്ഹിക്കാത്തവര്ക്കും സംവരണം ലഭിക്കാനിടയാകും. ഭൂമിയുടെ കാര്യത്തിലും ഇത് ബാധകമാണ്. സിപിഐഎം പാര്ലമെന്റിലും ഇക്കാര്യം എതിര്ത്തതാണ്’- യെച്ചൂരി ചൂണ്ടിക്കാട്ടി.

