മധുവിന്റേത് കസ്റ്റഡി മരണമല്ലെന്ന് മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട്‌

പാലക്കാട്: അട്ടപ്പാടിയിലെ മധുവിന്റേത് കസ്റ്റഡി മരണമല്ലെന്ന് മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട്. പൊലീസ് മര്‍ദ്ദിച്ചതിന്റെ യാതൊരു തെളിവുകളും ലക്ഷണങ്ങളുമില്ല. പൊലീസ് ജീപ്പില്‍ കയറ്റുമ്‌ബോള്‍ മധു അവശനിലയില്‍ ആയിരുന്നു. മധു ഛര്‍ദ്ദിച്ചപ്പോള്‍ അഗളി ആശുപത്രിയില്‍ എത്തിച്ചത് മൂന്ന് പൊലീസുകാരാണ്. മധുവിന് മര്‍ദ്ദിച്ചത് ആള്‍ക്കൂട്ടമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, നാല് വര്‍ഷം മുമ്ബ് നടന്ന മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണിത്. റിപ്പോര്‍ട്ട് ഇതുവരെ കേസ് ഫയലിനൊപ്പം ചേര്‍ന്നിട്ടി്‌ലലെന്നത് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. കേസ് ഫയലുകള്‍ക്കൊപ്പം മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇല്ലാത്തത് അപാകതയാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി റിപ്പോര്‍ട്ടുകള്‍ വിളിച്ച് വരുത്തിയത്.

മണ്ണാര്‍ക്കാട് എസ് സി എസ് ടി വിചാരണ കോടതിയില്‍ ആയിരുന്നു റിപ്പോര്‍ട്ട് ഹാജരാക്കിയത്. മണ്ണാര്‍ക്കാര്‍ട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയിരുന്ന എം രമേശന്‍, അന്നത്തെ ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകളാണ് ഇത്. എം രമേശനെ ബുധനാഴ്ച വിസ്തരിക്കും.