ചായ കുടിക്കാൻ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. രാവിലെ എഴുന്നേറ്റയുടൻ ഒരു ചൂട് ചായ കുടിച്ചാൽ മാത്രമെ ചിലർക്ക് ഉന്മേഷം ഉണ്ടാകൂ. ഇത്തരക്കാർ തങ്ങളുടെ ദിവസം ആരംഭിക്കുന്നത് പോലും ചായ കുടിച്ചു കൊണ്ടാണ്.
എന്നാൽ, രാവിലെ എഴുന്നേറ്റതിന് ശേഷം ഉടൻതന്നെ ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ ശീലത്തിലൂടെ പല വിധത്തിലുള്ള ദോഷങ്ങളും ആരോഗ്യത്തിന് ഉണ്ടാകാം. ഒഴിഞ്ഞ വയറ്റിൽ ചൂട് ചായ കുടിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയേറെ ദോഷകരമാണ്.
രാവിലെ വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് വിശപ്പ് കുറയ്ക്കും. വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. നേരിയ തോതിൽ അസിഡിറ്റി പ്രശ്നമുള്ള അവസരത്തിൽ ഒരു കാരണവശാലും ചായ കുടിയ്ക്കരുത്, ഇത് അസിഡിറ്റി വർദ്ധിക്കാൻ കാരണമാകും.
വെറും വയറ്റിൽ ചായ കുടിക്കുന്നത് ചിലരിൽ എരിച്ചിൽ, ഛർദ്ദി എന്നിവയും ഇല്ലാതാക്കും. എന്നാൽ, വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും ഉടലെടുക്കാനും ഇത് വഴി തെളിക്കും. വെറും വയറ്റിൽ ചായ കുടിക്കുന്നത് ഉറക്കം കുറയ്ക്കുകയും ചെയ്യും.

