നിയമന വിവാദം; ജീ​വ​ന​ക്കാ​രെ​ ​നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​​ഡി ആ​ർ അ​നി​ൽ​ ​ക​ത്ത് ​ത​യ്യാ​റാ​ക്കി​യി​രു​ന്നതായി സിപിഎം​ ​കൗ​ൺ​സി​ല​ർ

തി​രു​വ​ന​ന്ത​പു​രം​:​ ​എ​സ്എടി​യി​ലെ​ ​വി​ശ്ര​മ​ ​മു​റി​യി​ലേ​ക്ക് ​ജീ​വ​ന​ക്കാ​രെ​ ​നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ഡി ആ​ർ അ​നി​ൽ​ ​ക​ത്ത് ​ത​യ്യാ​റാ​ക്കി​യി​രു​ന്നതായി സിപിഎം​ ​കൗ​ൺ​സി​ല​ർ​ ​അം​ശു​ ​വാ​മ​ദേ​വന്റെ വെളിപ്പെടുത്തൽ. ചാ​ന​ൽ​ ​ച​ർ​ച്ച​യ്ക്കി​ടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

​പാ​ർ​ല​മെ​ന്റ​റി​ ​പാ​ർ​ട്ടി​ ​നേ​താ​വ് ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​ക​ത്ത് ​ത​യ്യാ​റാ​ക്കി​യ​തെന്നും ​അ​തി​ൽ​ ​മു​ൻ​ഗ​ണന​ ​ന​ൽ​ക​ണ​മെ​ന്ന​ല്ല,​​​ ​കു​ടും​ബ​ശ്രീ​ ​അം​ഗ​ങ്ങ​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്ത​ണ​മെ​ന്ന് ​അ​ഭ്യ​ർ​ത്ഥി​ച്ചാ​ണെ​ന്നും അദ്ദേഹം വിശദീകരിച്ചു.

തിരുവനന്തപുരം നഗരസഭ പാര്‍ലമെന്‍ററി സെക്രട്ടറി എന്ന നിലയില്‍ കത്ത് തയ്യാറാക്കിയിരുന്നുവെന്നും എന്നാല്‍ അത് ജില്ലാ സെക്രട്ടറിക്ക് കൈമാറിയിട്ടില്ലെന്നും ഡി ആര്‍ അനില്‍ പറഞ്ഞുവെന്ന് അംശു വാമദേവന്‍ വ്യക്തമാക്കി.

അതേസമയം, എസ്എടി ആശുപത്രിയിലെ താത്ക്കാലിക നിയമനത്തിന് കത്ത് തയാറാക്കിയത് താൻ തന്നെയെന്ന് ഡി ആർ അനിൽ സമ്മതിച്ചിട്ടുണ്ട്. തനിക്ക് ധാരണ പിശക് ഉണ്ടായി. കുടുംബശ്രീ വഴി പെട്ടെന്ന് കിട്ടാനാണ് ജില്ലാ സെക്രട്ടറിക്ക് നൽകാൻ കത്ത് തയാറാക്കിയത്. പക്ഷേ താൻ കത്ത് കൊടുത്തിട്ടില്ലെന്നും പുറത്ത് വിട്ടത്തിൽ ആരോ പ്രവർത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ പരാതി നൽകുമെന്നും പോലീസ് എല്ലാം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.