ന്യൂഡൽഹി: ഹിമാചൽ പ്രദേശിലും ഗുജറാത്തിലും ബിജെപിയുടെ വെല്ലുവിളി നേരിടാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്ന് ഡെമോക്രാറ്റിക് ആസാദ് പാർട്ടി അധ്യക്ഷൻ ഗുലാം നബി ആസാദ്. ആം ആദ്മി പാർട്ടിക്ക് ബിജെപിയെ നേരിടാനുള്ള ശേഷി ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
കോൺഗ്രസിന്റെ ശോഷിച്ച സംഘടന സംവിധാനത്തെയാണ് താൻ വിമർശിച്ചത്. കോൺഗ്രസിന്റ മതേതരത്വത്തെ ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആംആദ്മി ഡൽഹി പാർട്ടിയാണ്. പഞ്ചാബിൽ ഫലപ്രദമായ ഭരണം നടത്താൻ എഎപിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നിന്ന് രാജിവെച്ച ശേഷം ആദ്യമായാണ് അദ്ദേഹം കോൺഗ്രസിന് അനുകൂലമായി സംസാരിക്കുന്നത്.

