ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ജര്‍മനിയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് പുലര്‍ച്ചെ 3.30ന് പുറപ്പെട്ട ഖത്തര്‍ വഴിയുള്ള വിമാനത്തിലാണ് അദ്ദേഹത്തിന്റെ യാത്ര.

ബര്‍ലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയുടെ ചികിത്സ. ഡോക്ടര്‍മാര്‍ ബുധനാഴ്ച പരിശോധിച്ച ശേഷം തുടര്‍ചികിത്സ തീരുമാനിക്കും. മക്കളായ മറിയയും ചാണ്ടി ഉമ്മനും ബെന്നി ബഹനാന്‍ എംപിയും ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ട്.