തിരുവനന്തപുരം: മേയര് ആര്യാ രാജേന്ദ്രന്റെ പേരില് പുറത്തുവന്ന കത്ത് വ്യാജമാണെന്ന് തിരുവനന്തപുരം കോര്പറേഷന് ഡെപ്യൂട്ടി മേയര് പി.കെ. രാജു. കത്തിലെ ഒപ്പ് വ്യാജമാണെന്നും വിവാദം സൃഷ്ടിക്കാന് വ്യാജമായി ആരോ നിര്മിച്ചതാണ് കത്തെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് രേഖകള് നിരത്തിക്കൊണ്ട് രാജു മാധ്യമങ്ങള്ക്കു മുന്നില് വിശദീകരിച്ചു.
കത്തില് മേയര് ഒപ്പിട്ടിരിക്കുന്നത് നവംബര് ഒന്നിനാണ്. അന്ന് മേയര് ഡല്ഹിയിലാണ്. അവിടെനിന്ന് മടങ്ങി എത്തിയിരുന്നില്ലെന്നും ഡെപ്യൂട്ടി മേയര് ചൂണ്ടിക്കാട്ടി.
അതേസമയം, മേയര്ക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ബി.ജെ.പി പ്രവര്ത്തകര് തന്നെ ആക്രമിച്ചതായി പി.കെ. രാജു ആരോപിച്ചു. മര്ദ്ദനത്തില് അവശനായ രാജുവിനെ ആശുപത്രിയില് പ്രവേശിപ്പിച്ചുവെന്ന് സി.പി.എം പറയുന്നു. ഇതിനിടെ പ്രതിഷേധത്തില് പങ്കെടുത്ത ബി.ജെ.പി. കൗണ്സിലര് കരമന അജിത്തും കുഴഞ്ഞുവീണതിനാല് ആശുപത്രിയിലേക്ക് മാറ്റി

