ബാലരാമപുരം കൈത്തറി ഉല്‍പ്പാദക കമ്പനി ഉദ്ഘാടനം കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍വ്വഹിക്കും

തിരുവനന്തപുരം: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തുന്ന കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന്‌ ബാലരാമപുരം ഹാന്‍ഡ്ലൂം പ്രൊഡ്യൂസര്‍ കമ്ബനി ലിമിറ്റഡിന്റെയും കോമണ്‍ ഫെസിലിറ്റി ആന്‍ഡ് ട്രെയിനിങ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചക്ക് രണ്ട് മണിക്ക് പള്ളിച്ചലിലെ രമ്യ ഓഡിറ്റോറിയത്തിലാണ് പരിപാടി. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് മുഖ്യപ്രഭാഷകന്‍.

അതേസമയം, സംസ്ഥാനത്തെ ആദ്യത്തെ കൈത്തറി ഉല്‍പ്പാദക കമ്ബനിയാണ് ബാലരാമപുരം ഹാന്‍ഡ്ലൂം പ്രൊഡ്യൂസര്‍ കമ്ബനി ലിമിറ്റഡ്. വിപണി സാധ്യതകള്‍ കണ്ടെത്തി ബാലരാമപുരത്തെ കൈത്തറി മേഖലയ്ക്ക് ഉത്തേജനം നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

തിരുവനന്തപുരത്തെ വഴുതക്കാട് ശ്രീമൂലം ക്ലബ്ബില്‍ പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണവും കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ വൈകിട്ട് നാല് മണിക്ക് നിര്‍വഹിക്കും. പരിപാടിയില്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും പങ്കെടുക്കും.