ജയിലിലേക്ക് സിം കാര്‍ഡ് എത്തിച്ചു; പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ കുടുംബത്തിനെതിരെ കേസ്‌

തൃശ്ശൂര്‍: വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന് ഖുറാനില്‍ ഒളിപ്പിച്ച് സിം കാര്‍ഡ് എത്തിച്ച അച്ഛനും ഭാര്യക്കും മകനുമെതിരെ കേസ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനോട് അനുബന്ധിച്ച് ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി എസ് സൈനുദ്ദീനാണ് ഭാര്യ നദീറ, മകന്‍ മുഹമ്മദ് യാസീന്‍, അച്ഛന്‍ മുഹമ്മദ് നാസര്‍ എന്നിവര്‍ സിം നല്‍കാന്‍ ശ്രമിച്ചത്.

അതേസമയം, ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ വിയ്യൂര്‍ പൊലീസ് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സിം അഡ്രസ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 31നാണ് സിം കൈമാറ്റം നടന്നത്. അടുത്ത ദിവസം തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു.