ആരിഫ് മുഹമ്മദ് ഖാന്‍ വോട്ട് ചെയ്തല്ല ഇടത് പക്ഷത്തെ വിജയിപ്പിച്ചത്: എം. എം മണി

ഗുരുവായൂര്‍: ഗവര്‍ണര്‍ക്കും രാജ്ഭവനുമെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി എം.എം മണി രംഗത്ത്. ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ പടിയില്‍ സിപിഎം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആര്‍എസ്എസിന്റെ ഉച്ഛിഷ്ടം വാങ്ങി ഭക്ഷിച്ച ശേഷം മെക്കിട്ട് കേറാന്‍ വന്നാല്‍ അതിനൊന്നും വഴങ്ങുന്ന സംഘടനയല്ല ഇടതുപക്ഷം. കോണ്‍ഗ്രസുകാര്‍ ആരിഫ് മുഹമ്മദ് ഖാന് കുഴലൂത്ത് നടത്തുകയാണ്. വി.ഡി സതീശനും കെ.സുധാകരനും ഗവര്‍ണറുടെ പാദ സേവകരായി മാറി. ഗവര്‍ണര്‍ ആരുടെ മൂക്ക് ചെത്തുമെന്നാണ് പറയുന്നത്. ആരിഫ് മുഹമ്മദ് ഖാന്‍ വോട്ട് ചെയ്തല്ല ഇടത് പക്ഷത്തെ വിജയിപ്പിച്ചത്. നമ്മുടെ നികുതി പണം കട്ട് മുടിക്കുകയും നമ്മെ ഉപദ്രവിക്കുകയും ചെയ്യുകയാണ്. ഭരണഘടനയുടെയും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെയും അന്തസത്ത തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണ്’- മണി കുറ്റപ്പെടുത്തി.