ഐസിസിക്ക് ചായ്‌വ്‌ ഇന്ത്യയോട്; പരാതിയുമായി പാക്‌ ചാനല്‍

ഇസ്ലാമാബാദ്: ബംഗ്ലാദേശിനെതിരെ ഇന്ത്യ വിജയിച്ചതിന് പിന്നാലെ ഇന്ത്യയോടാണ് ഐസിസിക്ക് ചായ്‌വ് എന്ന പരാതിയുമായി പാകിസ്താന്‍ സ്പോര്‍ട്സ് ജേണലിസ്റ്റ് ന്യൂസ് ചാനല്‍ സമാ ടിവിയിലെ ഖാദിര്‍ ഖ്വാജ രംഗത്തെത്തിയത്.

ഐസിസി ‘അന്യായമായി ഇന്ത്യയെ ‘പിന്തുണയ്ക്കുകയാണ് ‘ എന്നാണ് ഖാദിര്‍ ഖ്വാജ ആരോപിച്ചത്. മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി അടക്കമുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയിലായിരുന്നു ഈ പരാമര്‍ശം . എന്നാല്‍, ഖ്വാജയുടെ പരാമര്‍ശത്തോട് അഫ്രീദി അടക്കമുള്ളവര്‍ പ്രതികരിച്ചില്ല.

മത്സരം നടക്കുന്ന ഗ്രൗണ്ട് എത്രമാത്രം നനഞ്ഞെന്ന് നിങ്ങള്‍ കണ്ടു. എന്നാല്‍, ഐസിസി ഇന്ത്യയോടാണ് ചായ്വ് കാണിക്കുന്നത്. എന്ത് വില കൊടുത്തും ഇന്ത്യ സെമിയിലെത്തുമെന്ന് ഉറപ്പ് വരുത്തണമെന്നാണ് അവരുടെ ആഗ്രഹം. ഇന്ത്യയ്ക്കെതിരായ മത്സരങ്ങള്‍ നിയന്ത്രിച്ചത് അമ്ബയര്‍മാരായിരുന്നു, അവര്‍ക്ക് മികച്ച അമ്ബയര്‍ അവാര്‍ഡുകള്‍ ലഭിക്കും- ഖ്വാജ ആരോപിച്ചു.