കണ്ണൂര്: തലശ്ശേരിയില് കാറില് ചാരി നിന്നതിനാല് ആറുവയസ്സുകാരനെ തൊഴിച്ച് തെറിപ്പിച്ച സംഭവത്തില് പ്രതികരിച്ച് മന്ത്രി വി. ശിവന്കുട്ടി രംഗത്ത്.
‘സംഭവത്തില് പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. എന്തായാലും നടന്നത് കേരളത്തിന്റെ സംസ്കാരമല്ല. അങ്ങനെ കൊച്ചുകുട്ടികളെയൊന്നും കാറില് ചാരി നിന്നതിന്റെ പേരില് ആര്ക്കും ഉപദ്രവിക്കാനുള്ള അധികാരവും അവകാശവുമൊന്നുമില്ല’- ശിവന്കുട്ടി വ്യക്തമാക്കി.
അതേസമയം, സംഭവത്തില് നിരവധി പേരാണ് പ്രതിഷേധ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കുട്ടിയെ ആക്രമിച്ച പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിനാദിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കാറും കസ്റ്റഡിയിലെടുത്തു.

