ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം: തിരുവനന്തപുരം ചാക്ക ഗവ. ഐടിഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്‌സ് ആൻഡ് അപ്ലൈൻസ് (എം.സി.ഇ.എ) ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഈഴവ/തിയ്യ/ബിലാവ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ (ഡിഗ്രി ഇൻ ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ) എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത അല്ലെങ്കിൽ എൻ.എ.സി യും ഒരു വർഷത്തെ പ്രവൃത്തിപരിചയം/ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ഡിഗ്രി ഉണ്ടായിരിക്കണം.

താത്പര്യമുള്ളവർ നവംബർ 7ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

അതേസമയം, കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം ജില്ലയിലെ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എക്‌സ് സർവീസുകാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 50 വയസ്സു കവിയരുത്. നവംബർ 9ന് രാവിലെ 11ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പ്രായവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.