പുത്തന്‍ ഫീച്ചറുമായി മൈക്രോസോഫ്റ്റ്

പുതിയ ഫീച്ചറുമായി മൈക്രോസോഫ്റ്റ് ഓഫീസ് ഇന്‍സൈഡര്‍. ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് വേഡ് ഫോര്‍ വെബ് ഡോക്യുമെന്റുകളിലേക്കും പവര്‍പോയിന്റ് പ്രസന്റേഷനുകളിലേക്കും നേരിട്ട് ചിത്രങ്ങള്‍ ചേര്‍ക്കാന്‍ ഈ ഫീച്ചര്‍ അനുവദിക്കുന്നു.

കേബിളുകളും മറ്റും ഉപയോഗിച്ച് പിസിയിലേക്ക് ചിത്രങ്ങളും വീഡിയോകളും അയയ്ക്കുന്നതിനു പകരം, ഉപയോക്താക്കള്‍ നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള എളുപ്പവഴികള്‍ തേടുകയാണ്. അവയിലൊന്നാണ് രണ്ട് ഉപകരണങ്ങളിലും ഒരുപോലെ ലഭ്യമാകുന്ന ക്ലൗഡ് സേവനങ്ങള്‍.

പുതിയ അപ്‌ഡേറ്റോടെ, വേഡ്, പവര്‍പോയിന്റ് എന്നിവയുടെ വെബ് പതിപ്പില്‍ ‘ഇന്‍സേര്‍ട്ട് പിക്ചര്‍ ഫ്രം മൊബൈല്‍ ഡിവൈസ്’ എന്ന ഓപ്ഷനും ലഭിക്കും.