കൊച്ചി: ഗവര്ണര് നല്കിയ കാരണം കാണിക്കല് നോട്ടീസിന് തിങ്കളാഴ്ച വൈകിട്ട് 5ന് മുമ്പ് വിസിമാര് മറുപടി നല്കണമെന്ന് ഹൈക്കോടതിയുടെ നിര്ദ്ദേശം. രാജി വെക്കണമെന്ന ഗവര്ണറുടെ നോട്ടീസ് ആദ്യ നോട്ടീസ് റദ്ദാക്കിയതിനാല് അത് അനുസരിച്ചില്ല എന്ന കാരണത്താല് രണ്ടാമത് നോട്ടീസ് അയക്കാനാവില്ല. വൈസ് ചാന്സലര് നിയമനത്തില് തെറ്റ് ഉണ്ടെങ്കിലും അത് തിരുത്താന് ചാന്സലര്ക്ക് അധികാരമില്ലെന്നും വിസിമാര് ചൂണ്ടിക്കാട്ടി.
അതേസമയം, സുപ്രീകോടതി വിധി പ്രാവര്ത്തികമാക്കുക മാത്രമല്ലേ ചാന്സലര് ചെയ്തുള്ളൂ എന്നും ചാന്സലര്ക്ക് സുപ്രീംകോടതിയോട് മറുപടി പറയാന് ബാധ്യസ്ഥത ഉണ്ടെന്നും കോടതി വ്യക്തമാക്കി. കോടതി വിധി പ്രകാരം ചാന്സിലര്ക്കു ഇടപെടാമെന്നും ഹൈക്കോടതി കൂട്ടിച്ചേര്ത്തു.
തിങ്കളാഴ്ച വൈകിട്ട് 5നകം എല്ലാ വിസിമാരും ഗവര്ണര്ക്ക് വിശദീകരണം നല്കണമെന്ന് കോടതി നിര്ദ്ദേശിച്ചു. കേസ് ചെവ്വാഴ്ച പരിഗണിക്കാനായി മാറ്റി.

