.ജറുസലം: ഇസ്രയേലിൽ വീണ്ടും അധികാരം ഉറപ്പിച്ച് മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ. ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നെതന്യാഹു തിരിച്ചുവരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. തീവ്ര ദേശീയ മത സയണിസം പാർട്ടിയുടെ സഹായത്തോടെ പാർലമെന്റിൽ വൻ ഭൂരിപക്ഷം നേടാൻ നെതന്യാഹുവിന്റെ പാർട്ടിക്ക് കഴിഞ്ഞേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. പോൾ ചെയ്ത വോട്ടുകളിൽ 86% എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ സഖ്യത്തിന് 120ൽ 65 സീറ്റുകൾ ലഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
ഇസ്രായേലിൽ നാല് വർഷത്തിനിടെയുള്ള അഞ്ചാമത്തെ തിരഞ്ഞെടുപ്പാണ് നടന്നത്. 120 അംഗ പാർലമെന്റിൽ61 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 60ലേറെ സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നായിരുന്നു പ്രവചനം.
യമിന പാർട്ടി നേതാവായ നഫ്താലി ബെന്നറ്റിന്റെയും യെയ്ർ ലാപിഡിന്റെയും നേതൃത്വത്തിൽ എതിരാളികൾ സഖ്യം രൂപീകരിച്ച് പാർലമെന്റിൽ ഭൂരിപക്ഷം നേടിയതോടെയാണ് കഴിഞ്ഞ വർഷമാണ് നെതന്യാഹുവിന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്.

