തിരുവനന്തപുരം: സംസ്ഥാനത്ത് ഗവര്ണര് ആരിഫ് മുഹമ്മദ്ഖാനെതിരെ മുഴുവന് വീടുകളിലും പ്രചാരണം നടത്താന് എല്ഡിഎഫ് തീരുമാനിച്ചു.
നവംബര് 10 വരെ ജില്ലാ തലങ്ങളില് 3000 പേരെ പങ്കെടുപ്പിച്ച് കണ്വെന്ഷന് നടത്തുകയും, 10 മുതല് പതിനാല് വരെ കേരളത്തിലെ എല്ലാ വീടുകളിലും ലഘുലേഖ വിതരണം നടത്തുകയും ചെയ്യും. 10 മുതല് 12 വരെ മുഴുവന് ക്യാമ്പസുകളിലും പ്രതിഷേധ കൂട്ടായ്മ നടത്താനും തീരുമാനമായിട്ടുണ്ട്. നവംബര് 15 ന് ഒരുലക്ഷം പേര് രാജ്ഭവന് ഉപരോധിക്കാനും എല്ഡിഎഫ് തീരുമാനിച്ചു.

