എയർപോർട്ടിൽ ജോലി നേടാൻ അവസരം

കൊച്ചി: രാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്ലിംഗ് കമ്പനികളിൽ കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടീവ് ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ അവസരം. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനറിയാവുന്ന ബിരുദധാരികൾക്ക് അപേക്ഷിക്കാം.

ആദ്യഘട്ട തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 45 ദിവസത്തെ പരിശീലനം ജി എം ആർ എവിയേഷൻ അക്കാദമിയുടെ നേതൃത്വത്തിൽ കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് നടത്തും. കൂടുതൽ വിവരങ്ങൾക്ക് +91 85929 76314 എന്ന നമ്പറിൽ ബന്ധപ്പെടുക.

അതേസമയം, എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ബയോമെഡിക്കൽ വിഭാഗത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഒഴിവുളള തസ്തികയിലേക്ക് ബയോമെഡിക്കൽ എഞ്ചിനീയറുടെ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നവംബർ ഏഴിന് രാവിലെ 11-ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തും.

തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം സഞ്ചിത ശമ്പളമായി 36000 രൂപ ലഭിക്കും. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നുളള ബയോ മെഡിക്കൽ എഞ്ചിനീയറിംഗ് (ബി.ഇ) ഒരു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം 40 വയസിനു താഴെ. യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ആധാർ, പ്രവൃത്തി പരിചയം എന്നിവ സഹിതം ഇന്റവ്യൂവിന് ഹാജരാകണം.