തിരുവനന്തപുരം: കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറി അറസ്റ്റിലായ കരാര്‍ ഡ്രൈവറും മലയിന്‍കീഴ് സ്വദേശിയുമായ സന്തോഷിനെ പിരിച്ചുവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികിച്ചു. ഏജന്‍സി നല്‍കിയ കരാര്‍ ജീവനക്കാരനാണ് ഇയാള്‍. വിഷയം അറിഞ്ഞപ്പോള്‍ തന്നെ പിഎസുമായി സംസാരിച്ചുവെന്നും ഡ്രൈവറെ അടിയന്തരമായി ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, തന്റെ സ്റ്റാഫില്‍ ഉള്‍പ്പെട്ട ആളല്ലെന്നും പ്രൈവറ്റ് സെക്രട്ടറിക്ക് അനുവദിച്ചിരിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ വാഹനത്തിന്റെ കരാര്‍ ജീവനക്കാരനാണ് ഇയാളെന്നും മന്ത്രി വിശദീകരിച്ചു. വാട്ടര്‍ അതോറിറ്റിയില്‍ പുറം കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ നല്‍കുന്ന ഏജന്‍സിയുടെ ജീവനക്കാരനാണ് ഇയാള്‍. ആരോപണ വിധേയനായ ഡ്രൈവര്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ ഏജന്‍സിക്ക് നിര്‍ദേശം നല്‍കണമെന്ന് വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിയെ പിടികൂടിയ പൊലീസിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാട്ടര്‍ അതോറിറ്റിയിലെ താല്‍ക്കാലിക ഡ്രൈവറായ സന്തോഷ് കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറുന്ന സമയത്ത് ഉപയോഗിച്ചിരുന്നത് ജലവിഭവ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയുടെ പേരില്‍ അനുവദിച്ച ഇന്നോവ കാറായിരുന്നു. ഈ വാഹനം ഇന്ന് പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയില്‍ എടുത്തേക്കും.

