ട്വിറ്ററിന്റ ഏക ഡയറക്ടറായി മസ്‌ക്‌

വാഷിംഗ്ടണ്‍: 44 ബില്ല്യന്‍ ഡോളറിനു ട്വിറ്റര്‍ ഏറ്റെടുത്ത എലോണ്‍ മസ്‌ക് കമ്ബനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചു വിടുകയും ഏക ഡയറക്ക്ടറായി സ്വയം പ്രഖ്യാപിച്ചു.

യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ എഴുതിക്കൊടുത്ത രേഖയില്‍ ട്വിറ്ററിന്റെ ഏക ഡയറക്ടര്‍ താനാണെന്നു മസ്‌ക് അറിയിക്കുന്നു. പുറത്താക്കപ്പെട്ട ഡയറക്ടര്‍മാരുടെ പട്ടികയും അതിലുണ്ട്: ബ്രെറ്റ് ടെയ്ലര്‍, പരാഗ് അഗര്‍വാള്‍, ഓമിഡ് കോര്‍ദേസ്താനി, ഡേവിഡ് റോസെന്‍ബ്ലറ്റ്, മാര്‍ത്താ ലേന്‍ ഫോക്‌സ്, പാട്രിക് പിക്കറ്റ്, ഇഗോണ്‍ ഡര്‍ബാന്‍, ഫീ ഫീ ലി, മിമി അലേംയാഹു.

അതിനിടെ, ട്വിറ്ററില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സുപ്രധാന ടീമിലേക്കു ചെന്നൈ സ്വദേശിയായ ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനിയര്‍ ശ്രീറാം കൃഷ്ണനെ തിരഞ്ഞടുത്തുവെന്ന വാര്‍ത്ത മുന്‍ ട്വിറ്റര്‍ ജീവനക്കാരനായ കൃഷ്ണന്‍ തന്നെ സ്ഥിരീകരിച്ചു ട്വീറ്റ് ചെയ്തു.