ഐ ടി പ്രൊഫഷണൽ തസ്തികയിൽ താത്ക്കാലിക നിയമനം

കോട്ടയം: പ്രധാന മന്ത്രി ആവാസ് യോജന- ഗ്രാമീൺ പദ്ധതിയുടെ ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ ഐ.ടി പ്രൊഫഷണൽ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഐ. ടിയിലോ കമ്പ്യൂട്ടർ സയൻസിലോ ബി.ടെകും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ നവംബർ ഏഴിനകം ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷിക്കണം.

പ്രോജക്ട് ഡയറക്ടർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, കോട്ടയം എന്ന വിലാസത്തിലോ drdakottayam@gmal.com എന്ന ഇ-മെയിൽ വിലാസത്തിലോ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2973028.

അതേസമയം, എറണാകുളം ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിലേക്ക് സ്ലിപ്പ് വേ വർക്കർ ഗ്രേഡ് രണ്ട് തസ്തികയിൽ ഒരു സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം, ഒരു വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 2022 ഡിസംബർ രണ്ടിന് 18-25. (നിയമാനുസൃത വയസിളവ് അനുവദനീയം). നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നവംബർ 11-ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.