പ്രൊജക്ട് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം; ശമ്പളം 105300 രൂപ വരെ

തിരുവനന്തപുരം: തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രൊജക്ട് ഓഫീസർ (ശമ്പള സ്‌കെയിൽ 50200-105300) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാനശമ്പള സ്‌കെയിലിൽ / 1st ഗസറ്റഡ് തസ്തികയിൽ സമാന മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ നവംബർ 16നു മുൻപായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

അതേസമയം, തിരുവനന്തപുരം ജില്ലയിലെ സർക്കാർ യു.പി. സ്‌കൂളുകളിൽ 5, 6, 7 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർധിപ്പിക്കാനായി റിസോഴ്സ് അധ്യാപകരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി നിയമിക്കുന്നു. കോഴ്സായ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് (സി.ഇ.ടി) പാസായവരോ അസാപ്പിന്റെ സ്‌കിൽ ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് (എസ്.ഡി.ഇ) പരിശീലനം ലഭിച്ചവരോ ആയ ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം.

ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും B.Ed യോഗ്യതയുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ അഞ്ചിന് പകൽ 11 മണിക്ക് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2472302. വെബ്സൈറ്റ്: ddetvm2022.blogspot.com.