വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിലയില്‍ കുറവ്‌

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ വാണിജ്യ എല്‍പിജിയുടെ വില കുറച്ച് സര്‍ക്കാര്‍. എന്നാല്‍, ഗാര്‍ഹിക പാചകവാതക വിലയില്‍ മാറ്റമില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ 115.50 രൂപയാണ് കുറച്ചത്.

അതേസമയം, 19 കിലോഗ്രാം ഇന്‍ഡേന്‍ എല്‍പിജി സിലിണ്ടറിന്റെ പുതുക്കിയ വില ഡല്‍ഹിയില്‍ 1744 രൂപയാണ്. നേരത്തെ 1859.5 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന്റെ വില ഇന്ന് മുതല്‍ 1846 രൂപയായി. നേരത്തെ ഇത് 1995.50 രൂപയായിരുന്നു. മുംബൈയില്‍ 1844 രൂപയ്ക്കാണ് വാണിജ്യ സിലിണ്ടറുകള്‍ നേരത്തെ വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ വില കുറഞ്ഞ് 1696 രൂപയായിട്ടുണ്ട്. ചെന്നൈയിലും വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 2009.50 രൂപയില്‍ നിന്ന് 1893 രൂപയായി കുറഞ്ഞിട്ടുണ്ട്.

എന്നാല്‍, ഗാര്‍ഹിക സിലിണ്ടര്‍ ഡല്‍ഹിയില്‍ 1053 രൂപയും കൊല്‍ക്കത്തയില്‍ 1079 രൂപയും ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ യഥാക്രമം 1068.5 രൂപ, 1052 രൂപയ്ക്കും ലഭ്യമാണ്.