പന്ത് തട്ടി മോഹന്‍ലാല്‍; ലോകകപ്പ് ട്രിബ്യൂട്ട് സോങ് എത്തി

ലോകകപ്പ് ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ സ്‌നേഹം പ്രകടിപ്പിക്കുന്ന ട്രിബ്യൂട്ട് സോംഗുമായി മോഹന്‍ലാല്‍. ഖത്തറില്‍ വച്ചാണ് ഗാനം പുറത്തിറക്കിയത്. കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ കേന്ദ്രമായ മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്‌ബോളിലേക്ക് എത്തുന്ന തരത്തിലാണ് ഗാനത്തിന്റെ ദൃശ്യാഖ്യാനം.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ടി കെ രാജീവ് കുമാര്‍ ആണ്. കൃഷ്ണദാസ് പങ്കിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്. ബറോസിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ദൃശ്യത്തോടെയാണ് വീഡിയോ സോംഗ് ആരംഭിക്കുന്നതും അവസാനിക്കുന്നതും.