ന്യൂഡൽഹി: പ്രതിരോധ രംഗത്ത് നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യ. ലോകത്ത് ഏറ്റവും വലിയ തൊഴിൽദാതാക്കളെന്ന റെക്കോഡ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം സ്വന്തമാക്കി. ആദ്യ സ്ഥാനങ്ങളിൽ വർഷങ്ങളായി തുടർന്നിരുന്ന അമേരിക്കയെ ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി.
ലോകത്തെ വിവിധ വിഷയങ്ങളെക്കുറിച്ച് പഠിക്കുന്ന ജർമനി ആസ്ഥാനമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ സേനകളിലായി 29.2 ലക്ഷത്തിൽപ്പരം ആളുകളാണ് ജോലി ചെയ്യുന്നതെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.. 29.1 ലക്ഷം പേരാണ് അമേരിക്കൻ പ്രതിരോധ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നത്.
വാൾമാർട്ടാണ് ലോകത്ത് കൂടുതൽ ജീവനക്കാരുള്ള കമ്പനി. 23 ലക്ഷം ജീവനക്കാരാണ് വാൾമാർട്ടിലുള്ളത്. ആമസോണിനാണ് രണ്ടാം സ്ഥാനം. 16 ലക്ഷം ജീവനക്കാർ ആമസോണിലുണ്ട്.

