സൈക്കോളജിസ്റ്റ് നിയമനം

മലപ്പുറം: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഒ.ആർ.സി സൈക്കോളജിസ്റ്റ് തസ്തികയിൽ ഒരു വർഷ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജിയുള്ള ബിരുദാനന്തര ബിരുദം, ചൈൽഡ്ഹുഡ് ഇമോഷണൽ ഡിസോഡേഴ്‌സ് മേഖലയിൽ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഒക്ടോബർ ഒന്നിന് 36 വയസ് കവിയരുത്. 29535 രൂപയാണ് പ്രതിഫലം.

യോഗ്യരായവർ അപേക്ഷാഫോം പൂരിപ്പിച്ച് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുകളും ആറ് മാസത്തിനകം എടുത്ത ഒരു കോപ്പി പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഐഡന്റിറ്റി കാർഡ് എന്നിവ സഹിതം നിർദിഷ്ട അപേക്ഷാ ഫോമിൽ നവംബർ എട്ടിന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മൂന്നാം നില, മിനി സിവിൽ സ്റ്റേഷൻ, കച്ചേരിപ്പടി മഞ്ചേരി, മലപ്പുറം 676121 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ എട്ട്. അപേക്ഷകൾ http://wcd.kerala.gov.in ൽ ലഭിക്കും. ഫോൺ: 0483 2978888, 8281899469.