വ്യാജന്മാരെ പൂട്ടാനൊരുങ്ങി യൂട്യൂബ്‌

ഡോക്ടര്‍മാരുടെയും, നേഴ്‌സുമാരുടെയും, ആരോഗ്യ വിദഗ്ധരുടെയും അടക്കം നിരവധി വീഡിയോകള്‍ യൂട്യൂബ് ചാനലുകളില്‍ കാണാന്‍ സാധിക്കും. എന്നാല്‍, ആരോഗ്യത്തെക്കുറിച്ച് വിവിധ കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന നിരവധി വ്യാജ ചാനലുകളും യൂട്യൂബില്‍ സുലഭമാണ്. അത്തരത്തിലുള്ള വ്യാജന്മാരെ പൂട്ടാനൊരുങ്ങുകയാണ് യൂട്യൂബ്. റിപ്പോര്‍ട്ടുകളനുസരിച്ച് ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവര്‍ക്ക് സര്‍ട്ടിഫൈഡ് യൂട്യൂബ് ചാനലാണ് അവതരിപ്പിക്കാനിരിക്കുന്നത്.

ജനങ്ങളിലേക്ക് തെറ്റായ വിവരങ്ങള്‍ എത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് യൂട്യൂബിന്റെ പുതിയ നീക്കം. പുതിയ ഫീച്ചര്‍ എത്തുന്നതോടെ, ആരോഗ്യസംബന്ധമായ വിവരങ്ങള്‍ക്ക് ശരിയായ ഉറവിടം കണ്ടെത്താന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. പ്രത്യേക യൂട്യൂബ് വെരിഫിക്കേഷന്‍ സംവിധാനം നടപ്പിലാക്കിയാല്‍, വ്യാജന്മാരുടെ കടന്നുകയറ്റം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് യൂട്യൂബിന്റെ വിലയിരുത്തല്‍.