തിരുവനന്തപുരം: ഗവര്ണറുടെ ഇടപെടലുകള്ക്കെതിരെ പ്രതിപക്ഷ പാര്ട്ടികള് ഒന്നിക്കണമെന്നാവശ്യപ്പെട്ട് മുന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്ര കമ്മിറ്റിക്ക് മുന്നോടിയായിട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്വകലാശാലകള് ആര്എസ്എസിന് വിട്ടുകൊടുക്കില്ല. നിയമപരമായും ജനകീയ പ്രതിരോധം ഒരുക്കിയും നേരിടും. ഭരണമില്ലാത്ത സ്ഥലത്ത് ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവര്ണര്മാര് എന്നും ഐസക്ക് കുറ്റപ്പെടുത്തി.

