പെട്ടെന്ന് ഓര്മ്മ വരാന് എല്ലാത്തിനും ഒരേ പാസ്വേഡ് ഉപയോഗിക്കുന്നവരുണ്ട്. ഇത്തരക്കാരുടെ ഏതെങ്കിലും ഒരു അക്കൗണ്ടിന്റെ പാസ്വേഡ് കണ്ടെത്താന് സാധിച്ചാല് ഹാക്കറിന് അനായാസം മറ്റ് അക്കൗണ്ടുകളിലും ലോഗിന് ചെയ്യാനാകും. പാസ്വേഡിന്റെ പ്രാധാന്യത്തെ കുറിച്ചും അതിന്റെ സ്വകാര്യതയെക്കുറിച്ചുമെല്ലാം പലവട്ടം ബോധ്യപ്പെടുത്തിയിട്ടും 123456789 എന്ന രീതിയിലുള്ള പാസ്വേഡുകള് ഇടുന്നവര് ഇപ്പോഴുമുണ്ട്. ഒരാളിന്റെ യുസര് നെയിം പാസ്വേഡ്, ക്രെഡിറ്റ് കാര്ഡ് വിവരങ്ങള്, തുടങ്ങിയ വ്യക്തിഗത വിവരങ്ങള് ചോര്ത്താന് ശ്രമിക്കുന്നതാണ് ഫിഷിങ് അറ്റാക്ക്.
ഇവ ശ്രദ്ധിക്കുക…
പാസ് വേഡിലെ ക്യാരക്ടറുകളുടെ എണ്ണം കൂടുംതോറും പാസ് വേഡ് സ്ട്രോങ്ങ് ആയിരിക്കും. മിനിമം എട്ട് മുതല് 12 വരെ ക്യാരക്റ്റര് ഉണ്ടായിരിക്കണം . ഒരു സ്ട്രോങ്ങ് പാസ് വേഡില് നമ്ബറുകള്, # $ % തുടങ്ങിയ സ്പെഷ്യല് ക്യാരക്ടറുകള്, അക്ഷരങ്ങള് (വലുതും ചെറുതും), സ്പെയ്സ് എന്നിവ ഇടകലര്ത്തി പാസ്സ്വേര്ഡ് ഉണ്ടാക്കുക. ഉദാഹരണമായി Mann$_864
വീട്ടുപേര്, വീട്ടിലുള്ളവരുടെ പേരുകള്, സുഹൃത്തുക്കള്, ജന്മദിനം, ജനിച്ച വര്ഷം, തുടങ്ങി ഊഹിക്കാന് കഴിയുന്ന വാക്കുകള് ഒഴിവാക്കണം.
മറ്റുള്ളവര്ക്ക് ഊഹിച്ചെടുക്കാന് പറ്റാത്ത എന്നാല് എളുപ്പമുള്ളതുമായ വാക്കുകള് കൊടുക്കുക. അവ മുകളില് പറഞ്ഞ പോലെ അക്ഷരങ്ങളും സ്പെഷ്യല് ക്യാരക്ടറുമെല്ലാം കൂട്ടി യോജിപ്പിക്കുക.
കീബോര്ഡില് അടുത്തടുത്തു വരുന്ന അക്ഷരങ്ങളും അക്കങ്ങളും പാസ്വേഡായി ഉപയോഗിക്കാതിരിക്കുക. (ഉദാ: QWERTY, ASDFG, ZXCVതുടങ്ങിയവ).
ടു ഫാക്ടര് ഓതന്റിക്കേഷന് നമ്മുടെ അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണ്. ലോഗിന് ചെയ്യാന് രണ്ടാമതൊരു ഓതന്റിക്കെഷന് വേണമെന്നതാണ് ഇതിന്റെ പ്രത്യേകത. പാസ്വേഡ് ലഭിച്ചാലും ലോഗിന് ചെയ്യാന് ഒടിപി ആവശ്യമാണ്.
ലളിതവും ഊഹിക്കാന് എളുപ്പവും ഉള്ള PASSWORD, ABCD, ABC123, abc123* തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
യൂസര് ഐഡിയോടു സാമ്യമുള്ള പാസ്വേഡുകള് ഉപയോഗിക്കാതിരിക്കുക.
മെയിലിന് മറുപടിയായും മെസേജിങ് സംവിധാനങ്ങള് വഴിയും പാസ്വേഡോ യൂസര് ഐഡിയോ കൊടുക്കാതിരിക്കുക. ഇമെയില് സേവന ദാതാക്കളോ ബാങ്കുകളോ ഈ മെയിലിലൂടെ പാസ്വേഡോ മറ്റു സ്വകാര്യ വിവരങ്ങളും ആവശ്യപ്പെടാറില്ല.
ഒന്നില് കൂടൂതല് അക്കൗണ്ടുകള്ക്ക് ഒരേ പാസ്വേഡുകള് ഉപയോഗിക്കാതിരിക്കുക.
നിശ്ചിത ഇടവേള കൂടുമ്ബോള് പാസ്വേഡുകള് മാറ്റുക.
നിങ്ങളുടെ സ്വന്തം കമ്ബ്യൂട്ടറില് ആണെങ്കില് കൂടി ബ്രൗസറുകളില് പാസ്വേഡുകള് സൂക്ഷിക്കുമ്ബോള് ശ്രദ്ധിക്കുക.
ഇന്റര്നെറ്റ് കഫേകളിലൂടെയും മറ്റും ഓണ്ലൈന് ഇടപാടുകള് നടത്തുമ്ബോള് മതിയായ സുരക്ഷാസംവിധാനങ്ങള് ഉണ്ടെന്ന്. ഉറപ്പു വരുത്തുക. മാത്രമല്ല കുക്കീസ് ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയവ നീക്കം ചെയ്യുക.

