ഡല്ഹി: വാട്സ്ആപ്പില് ഇടുന്ന ഫോട്ടോകള് ബ്ലറ് ചെയ്യാന് സാധിക്കുന്ന ഫീച്ചറുമായി വാട്സ്ആപ്പ്. ബീറ്റ ഉപയോക്താക്കള്ക്ക് വേണ്ടി കഴിഞ്ഞ ദിവസമാണ് വാട്സ്ആപ്പ് ഈ അപ്ഡേറ്റ് കൊണ്ടുവന്നത്. ഡെസ്ക്ടോപ്പ് ബീറ്റ ഉപയോക്താക്കള്ക്കാണ് നിലവില് വാട്സ്ആപ്പിലെ ഇമേജ് ബ്ലറിംഗ് ടൂള് ലഭ്യമാകുന്നത്. ഫോട്ടോ അയക്കുന്നതിന് മുന്പായി എഡിറ്റ് ചെയ്യാനും സ്റ്റിക്കറുകള് ചേര്ക്കാനും ഇതുവഴി ഉപയോക്താക്കള്ക്ക് സാധിക്കും.
നാം അയക്കുന്ന ചിത്രങ്ങളില് എന്തെങ്കിലും മറയ്ക്കേണ്ടതുണ്ടെങ്കില് അതിന് ഈ ടൂള് ഉപകാരപ്പെടും. നമുക്ക് ആവശ്യമുള്ള പ്രത്യേക ഭാഗം മാത്രം മറയ്ക്കാന് സാധിക്കും. സെന്സിറ്റീവ് ആയ കണ്ടന്റുകള് ബ്ലര് ചെയ്യാന് സഹായകമാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വാട്സ്ആപ്പ് ബീറ്റ് ഇന്ഫോയാണ് ഇക്കാര്യം പങ്കുവച്ചത്.
എത്രത്തോളം മായ്ക്കണം എന്ന് ക്രമീകരിക്കാനുള്ള സംവിധാനവും ഈ ഫീച്ചറില് ഉണ്ട്. വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ബീറ്റ പതിപ്പിലെ ഉപയോക്താക്കള്ക്ക് ഇഷ്ടമുള്ള ചിത്രം അയയ്ക്കാന് ശ്രമിച്ച് പുതിയ ഡ്രോയിംഗ് ടൂളില് ബ്ലര് ബട്ടണ് പ്രവര്ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന് സാധിക്കും. സെന്ഡ് ഓപ്ഷന് നല്കും മുന്പ് ചിത്രം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന് തെളിയും. ഇതില് ബ്ലര് ടൂള് ഉണ്ടാകും. തുടര്ന്ന് എത്രത്തോളം ബ്ലര് ചെയ്യണം എന്നത് ക്രമീകരിക്കാനാകും.

