വിഴിഞ്ഞം സമരം: അദാനി പിണങ്ങുമെന്ന് കരുതിയാണോ സര്‍ക്കാര്‍ ചര്‍ച്ചക്ക് മുതിരാത്തതെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തോടനുബന്ധിച്ച സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്ലാതെ മുന്നോട്ട് പോയാല്‍ സമരത്തിന്റെ രൂപം മാറുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി. ‘അങ്ങനെ വന്നാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അദാനി പിണങ്ങുമെന്ന് കരുതിയാണോ സര്‍ക്കാര്‍ ചര്‍ച്ചക്ക് മുതിരാത്തത്? മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം വെച്ചുപൊറുപ്പിക്കരുതെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, വിഴിഞ്ഞം സമരക്കാരുടെ ചിത്രങ്ങള്‍ പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയെന്നാരോപിച്ച് പൊലീസും സമരക്കാരും തമ്മില്‍ നേരത്തെ സംഘര്‍ഷം നടന്നിരുന്നു. വൈദികരെ ആക്രമിച്ചെന്നാരോപിച്ച് സമരക്കാര്‍ പൊലീസിനെ കയ്യേറ്റം ചെയ്തു. ഇതിനിടെ സംഘര്‍ഷ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയും വ്യാപക കയ്യേറ്റമുണ്ടായി.