കൊച്ചി: കേരളത്തില് തൊഴില് തേടിയെത്തുന്ന മറുനാട്ടുകാരുടെ ഇടയില് വ്യാജ തിരിച്ചറിയല് രേഖകളുള്ളവരുടെ എണ്ണം വര്ധിക്കുന്നതായി റിപ്പോര്ട്ട്. ഏതെങ്കിലും കുറ്റകൃത്യത്തില് ഇവര് ഏര്പ്പെടുമ്പോഴാണ് ഇവര് നല്കിയ തിരിച്ചറിയല് രേഖ വ്യാജമാണെന്ന് പോലീസിനും മനസിലാവുന്നത്.
ഇന്ത്യക്കാരെന്ന വ്യാജേന വിദേശത്തേക്ക് ബംഗ്ലാദേശികളെ നെടുമ്പാശ്ശേരി വഴി കയറ്റിവിടാന് ശ്രമിച്ച സംഘങ്ങള് അടുത്തിടെ പോലീസിന്റെ വലയിലായിരുന്നു. ഇത്തരം കേന്ദ്രങ്ങളില് നിന്നു തന്നെയാണ് വ്യാജ ആധാര് കാര്ഡും തിരിച്ചറിയല് രേഖകളും ആവശ്യക്കാര് തരപ്പെടുത്തുന്നത്. ബംഗ്ലാദേശ് അതിര്ത്തി കടന്നെത്തുന്നവര് ബംഗാള് സ്വദേശിയെന്ന തിരിച്ചറിയല് രേഖകളാണ് സമ്പാദിക്കുന്നത്. അവര് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ഇന്ത്യക്കാരെന്ന വ്യാജേന ജോലിക്കെത്തും. എറണാകുളം ജില്ലയില് പെരുമ്പാവൂര്, കൊച്ചി, ആലുവ എന്നിവിടങ്ങള് കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള് തമ്പടിക്കുന്നത്. ഇവര് വീടോ ചെറിയ മുറികളോ വാടകയ്ക്ക് എടുക്കുമ്പോള് തിരിച്ചറിയല് രേഖകള് നല്കാറില്ല. കൊച്ചിയില് കഴിഞ്ഞ ദിവസം മറുനാട്ടുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില് പ്രതിയെ തിരഞ്ഞു പോകുമ്പോഴാണ് ഇയാള് നല്കിയ പേരും തിരിച്ചറിയല് രേഖയുമെല്ലാം വ്യാജമാണെന്ന് പോലീസിന് മനസ്സിലാകുന്നത്.
അതേസമയം, ബംഗാള്, ആന്ധ്ര എന്നിവിടങ്ങള് കേന്ദ്രീകരിച്ചാണ് വ്യാജ പാസ്പോര്ട്ട്, പാന് കാര്ഡ്, ആധാര് കാര്ഡ്, ബാങ്ക് രേഖകള് എന്നിവ നിര്മിച്ചു കൊടുക്കുന്ന സംഘങ്ങള് കൂടുതലായും പ്രവര്ത്തിക്കുന്നതെന്നാണ് വിവരം.

