ട്വന്റി 20 ലോകകപ്പില് ടീം ഇന്ത്യ രണ്ടാം സൂപ്പര്-12 മത്സരത്തില് നെതര്ലാന്ഡ്സിനെതിരെ ഇന്നിറങ്ങും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില് ഇന്ത്യന് സമയം ഉച്ചയ്ക്ക് 12.30നാണ് കളി. ആദ്യ മത്സരത്തില് അയല്ക്കാരായ പാകിസ്ഥാനെ ഇന്ത്യ നാല് വിക്കറ്റിന് തകര്ത്തിരുന്നു.
അതേസമയം, സിഡ്നിയില് ഇന്ത്യ-നെതര്ലന്ഡ്സ് മത്സര സമയത്ത് മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മത്സരം ഉപക്ഷിക്കാനുള്ള സാധ്യതകളൊന്നുമില്ല എന്നാണ് റിപ്പോര്ട്ട്. മഴ മത്സരത്തിനിടെ പെയ്തിറങ്ങാന് 40 ശതമാനം വരെ സാധ്യതകള് കാലാവസ്ഥാ ഏജന്സികള് പ്രവചിക്കുന്നുണ്ട്. എന്നാല്, മികച്ച ഡ്രെയിനേജ് സൗകര്യങ്ങള് സിഡ്നി മൈതാനത്തുള്ളത് മത്സരം നടക്കാനുള്ള സാധ്യത കൂട്ടുന്നു. ഇന്നലെ മെല്ബണിലെ ഒരു മത്സരത്തെ മഴ ഭാഗികമായി ബാധിക്കുകയും രണ്ടാം മത്സരം ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

