ലോകകപ്പിലെ രണ്ടാം മത്സരത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യന് ടീം പരിശീലനത്തിനു ശേഷം നല്കിയ ഭക്ഷണത്തില് അതൃപ്തി പ്രകടിപ്പിച്ചു. ഉച്ചക്ക് പരിശീലനം കഴിഞ്ഞ് എത്തിയ ഇന്ത്യന് ടീമിന് ഹോട്ടലില് തണുത്ത സാന്ഡ്വിച് ആയിരുന്നു ലഭിച്ചത്.
ഇന്ത്യന് താരങ്ങള് ചൂടുള്ള ഒരു ഇന്ത്യന് ലഞ്ച് ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. സാധാരണ ടൂര്ണമെന്റുകള്ക്ക് ആയി ഇന്ത്യ യാത്ര ചെയ്യുമ്ബോള് അങ്ങനെയുള്ള ഭക്ഷണങ്ങള് ആണ് അധികൃതര് ഒരുക്കാറ്. എന്നാല് ഐ സി സി എല്ലാ രാജ്യത്ത് ഉള്ളവര്ക്കും ഒരേ രീതിയില് ഉള്ള ഭക്ഷണമാണ് നല്കുന്നത്. സാന്ഡ്വിച് ഗ്രില് പോലും ചെയ്തില്ല എന്നും ഇന്ത്യന് ടീമിനെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്ട്ട് ചെയ്യുന്നു. താരങ്ങള് ഈ സാന്ഡ്വിച് കഴിച്ചു എങ്കിലും അവര് തൃപ്തര് അല്ലായിരുന്നു.

