ഐഎസ്എല്‍: ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ ഒഡിഷ എഫ്.സിക്ക് എതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി.

ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍നിന്ന കേരള ബ്‌ളാസ്റ്റേഴ്‌സിനെ 2-1നാണ് ഒഡിഷ കീഴടക്കിയത്. മത്സരത്തിന്റെ 35-ാം മിനിട്ടില്‍ ഡിഫന്‍ഡര്‍ ഹര്‍മന്‍ജോത് ഖബ്ര ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്.

ഒരു കോര്‍ണറില്‍ നിന്ന് ലൂണയാണ് ഗോളടിക്കാന്‍ ക്രോസ് നല്‍കിയത്. എന്നാല്‍, 54-ാം മിനിട്ടില്‍ മാവിംഗ്മിംഗതംഗയും 86-ാം മിനിട്ടില്‍ പെഡ്രോ മാര്‍ട്ടിനും നേടിയ ഗോളുകള്‍ക്ക് ഒഡിഷ വിജയം കാണുകയായിരുന്നു. ഈ വിജയത്തോടെ ഒഡിഷ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്താണ്.