വാട്ട്സ് ആപ്പ് സേവനങ്ങൾ തടസപ്പെട്ടു; മണിക്കൂറുകൾക്ക് ശേഷം സേവനം പുന:രാരംഭിച്ചു

ന്യൂഡൽഹി: വാട്ട്‌സ്ആപ്പ് പ്രവർത്തനരഹിതമായി. ഓൺലൈൻ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റായ downdetector പ്രകാരം 12.11 മുതൽ പ്രശ്‌നം റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാട്സ് ആപ്പ് നിലച്ചതോടെ കൂട്ട പരാതിയുമായി ഉപഭോക്താക്കൾ രംഗത്തെത്തിയിരുന്നു. വാട്ട്‌സ് ആപ്പിലൂടെ ഉപഭോക്താക്കൾക്ക് സന്ദേശം അയക്കാനോ വീഡിയോ കോൾ ചെയ്യാനോ കഴിയുമായിരുന്നില്ല. പിന്നീട് ഏറെ നേരത്തിന് ശേഷമാണ് വാട്ട്‌സ് ആപ്പ് വീണ്ടും പ്രവർത്തന സജ്ജമായത്. നിലവിൽ വാട്ട്‌സ് ആപ്പ് പഴയ സ്ഥിതിയിൽ എത്തിയിട്ടുണ്ട്.

ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ വാട്ട്‌സ് ആപ്പ് നിശ്ചലമായിരുന്നുവെന്നാണ് വിവരം. 12.20 ന് ശേഷം പലർക്കും പുതിയ സന്ദേശങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. വ്യക്തിപരമായ സന്ദേശം മാത്രമല്ല. ഗ്രൂപ്പുകളെയും പ്രശനം ബാധിച്ചിരുന്നു. വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്പിലും പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉടൻ തിരിച്ച് വരുമെന്നും പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയാണെന്നും മെറ്റ വക്താവ് അറിയിച്ചിരുന്നു.