‘യുദ്ധം എന്നത് അവസാന സാധ്യത; ശത്രുക്കള്‍ക്കെതിരെ ശക്തമായ നിലപാടാണ് ഇന്ത്യയുടേത്’: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുദ്ധം എന്നത് തന്റെ സര്‍ക്കാരിനെ സംബന്ധിച്ച് അവസാന സാധ്യത മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാര്‍ഗില്‍ സേനാംഗങ്ങള്‍ക്ക് ദീപാവലി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

‘യുദ്ധം അവസാന സാധ്യത മാത്രമാണ്. യുദ്ധം ലങ്കയിലാണെങ്കിലും കുരുക്ഷേത്രയിലാണെങ്കിലും അവസാന നിമിഷം വരെ അത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ലോക സമാധാനത്തിന് അനുകൂലമാണ് ഞങ്ങള്‍. സേനാംഗങ്ങള്‍ നമ്മുടെ രാജ്യാതിര്‍ത്തി സംരക്ഷിക്കുന്നു. ശത്രുക്കള്‍ക്കെതിരെ ശക്തമായ നിലപാടാണ് രാജ്യം കൈക്കൊള്ളുന്നത്. രാജ്യത്തെ വെല്ലുവിളിച്ചാല്‍ ശത്രുസേനയ്ക്ക് അവരുടെ ഭാഷയില്‍ തക്കതായ മറുപടി നല്‍കാന്‍ ഇന്ത്യന്‍ സേനയ്ക്ക് അറിയാം’- പ്രധാനമന്ത്രി വ്യക്തമാക്കി.