ന്യൂഡല്ഹി: ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് വൈസ് ചാന്സലര്മാരോട് രാജി ആവശ്യപ്പെട്ട നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
‘ഗവര്ണറെ തിരിച്ചു വിളിക്കാന് ആവശ്യപ്പെടുന്നത് പിന്നീട് ആലോചിക്കും. ഗവര്ണര് പ്രയോഗിക്കുന്നത് ഇല്ലാത്ത അധികാരമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ പിടിച്ചെടുക്കാനും തകര്ക്കാനുമാണ് ശ്രമം. ഗവര്ണറുടെ നടപടി നിയമപരമായി ചോദ്യം ചെയ്യും. നടപടിക്ക് പിന്നില് ഹിന്ദുത്വ അജന്ഡയാണ്. സുപ്രീംകോടതി വിധി ഒരു കേസില് മാത്രമാണ്.’- സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ‘ഗവര്ണറുടെ നടപടി അസ്വാഭാവികമാണ്. ഗവര്ണര് ചാന്സലര് പദവി ദുരുപയോഗം ചെയ്യുകയാണ്. ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണ്. ഒന്പത് സര്വകലാശാലകളുടെയും നിയമന അധികാരി ഗവര്ണറാണ്. നിയമനം ചട്ടവിരുദ്ധമെങ്കില് അതിനു ഉത്തരവാദി ഗവര്ണര് തന്നെയാണ്. ആദ്യം ഒഴിയേണ്ടത് വിസിമാരാണോയെന്ന് ഗവര്ണര് ചിന്തിക്കണം’- മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തില് ആരോപിച്ചു.

