ഇത്തവണത്തെ ദീപാവലി ആഘോഷത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിര്ത്തി ഗ്രാമമായ മനയിലെത്തും. കഴിഞ്ഞ വര്ഷം ജമ്മുകശ്മീരിലെ നൗഷേരയിലാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കാനെത്തിയത്.
അതേസമയം, 2014ല് പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതല് മോദി രാജ്യത്തിന്റെ വിവിധ അതിര്ത്തികളിലെത്തി ഇന്ത്യന് സൈന്യത്തോടൊപ്പമാണ് ദീപാവലി ആഘോഷിച്ചിട്ടുള്ളത്.
‘ദീപാവലി ആഘോഷിക്കുന്ന ഓരോ പൗരന്മാര്ക്കും സൈനികര് ആശംസകള് നേരുന്നു, അതിര്ത്തികളില് കാവലായി ഞങ്ങളുണ്ട്. നിങ്ങള് ഭയപ്പെടാതെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കു. അതിര്ത്തിയില് ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഞങ്ങള് ഉറപ്പുനല്കുന്നു’- കേണല് ഇക്ബാല് സിംഗ് പറഞ്ഞു.

