ലോകത്തൊട്ടാകെ ആയുർവേദത്തിന്റെ അംഗീകാരം വർദ്ധിക്കുന്നു; ആന്റണി രാജു

തിരുവനന്തപുരം: ലോകത്തൊട്ടാകെ ആയുർവേദത്തിന്റെ അംഗീകാരം വർദ്ധിക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു. കെടിഡിസി ഗ്രാന്റ് ചൈത്രം ഹോട്ടലിൽ ഏഴാമത് ദേശീയ ആയുർവേദ ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാ ദിവസവും എല്ലാ വീട്ടിലും ആയുർവേദം എന്നതാണ് ഈ വർഷത്തെ പ്രവർത്തന ആശയം.

അടുത്ത 25 വർഷത്തെ ആയുർവേദത്തിന്റെ വളർച്ച ലക്ഷ്യം വെച്ച് ആയുർവേദ @2047 എന്ന പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ കെ എസ് പ്രിയ, ഹോമിയോ ഡയറക്ടർ ഡോ എം എൻ വിജയാംബിക, ആയുർവേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ സുനിത ജി ആർ, ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ ഡോ ജയ വി ദേവ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് ഡോ സി ഡിലീന, ആയുർവേദ അധ്യാപക സംഘടനയുടെ ജനറൽ സെക്രട്ടറി ഡോ ശിവകുമാർ സി എസ്, ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ സിന്ധു, മെഡിക്കൽ കൗൺസിൽ മെമ്പർ ഡോ സാദത്ത് ദിനകർ, ഡോ ഷർമദ് ഖാൻ തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ നേർന്നു.

റിസർച്ച് ആന്റ് ഡോക്യുമെന്റേഷൻ, എൻഎബിഎച്ച് അക്രഡിറ്റേഷൻ, ആയുർവേദ മെഡിക്കൽ ടൂറിസം, സ്വാസ്ഥ്യ പദ്ധതി, ജീവിതശൈലീ രോഗങ്ങളുടെ നിർണയവും ചികിത്സയും, സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ, ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാന്റേർഡ്സ് തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു.